Skip to main content

ചങ്ങനാശേരി താലൂക്കിൽ 14 പേർക്ക് പട്ടയം

 കോട്ടയം: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ചൊവ്വാഴ്ച(സെപ്റ്റംബർ 14) ചങ്ങനാശ്ശേരി താലൂക്കിൽ 14 പേർക്ക് പട്ടയം നൽകും. ആറു പേർക്ക് എൽ.എ. പട്ടയവും എട്ടു പേർക്ക് എൽ.റ്റി പട്ടയവുമാണ് നൽകുന്നത്. രാവിലെ 11.30 ന് ചങ്ങനാശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ താലൂക്കുതല പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയവിതരണവും ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിക്കും. ഉമ്മൻ ചാണ്ടി എം.എൽ.എ. അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബീന ജോണി തൂമ്പുങ്കൽ, തഹസിൽദാർ ജോർജ് കുര്യൻ, ഭൂരേഖ തഹസിൽദാർ പി.ഡി. മനോഹരൻ എന്നിവർ പങ്കെടുക്കും. 

 

date