ജില്ലയില്‍ പാഠപുസ്തകവും യൂണിഫോറവും വിതരണം ചെയ്തു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ പാഠപുസ്തക-കൈത്തറി യൂണിഫോം വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് എത്തിയ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും പുസ്തകങ്ങളും മേയര്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍പേഴ്സണ്‍ ലാലി ജെയിംസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ പി രാധാകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. കൃപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നതിനും വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചത്. മണ്ണിനെയും പ്രകൃതിയേയും പ്രകൃതിദത്തമായ വസ്ത്രസങ്കല്‍പത്തേയും പുതുതലമുറ പകര്‍ത്തുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കു പിന്നിലുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച മേയര്‍ അജിത ജയരാജന്‍ വ്യക്തമാക്കി. കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിലൂടെ കൈത്തറിയുടെ ഉന്നമനവും സാധിച്ചു. നെയ്ത്ത് തൊഴിലാളികളുടെ ദാരിദ്ര്യപൂര്‍ണമായ ജീവിതത്തിന് അറുതി വരുത്താന്‍ സര്‍ക്കാരിനായെന്നും മേയര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ആര്‍. മല്ലിക സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മനോഹര്‍ ജവഹര്‍ നന്ദിയും പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നൂറുശതമാനം വിജയം നേടിയതിന്‍റെ ആഘോഷവും ഇതിനോടനുബന്ധിച്ചു നടത്തി. മധുരപലഹാരവും വിതരണം ചെയ്തു.
- Log in to post comments