Skip to main content

ആരോഗ്യപ്രവർത്തകർക്ക് ആദരം; എസ് ബി ഐ ഒരുക്കിയ ഹ്രസ്വചിത്രം  മന്ത്രി കെ രാജൻ പ്രകാശനം ചെയ്‌തു

പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ കാഴ്ച വെച്ച കർമ മികവിന് കലാ സൃഷ്ടികൊണ്ട് ആദരമൊരുക്കി എസ് ബി ഐ. ആരോഗ്യ പ്രവർത്തകരുടെ ജീവിതം ആസ്പദമാക്കി സി എസ് ആർ ഫണ്ട് ഉപയോഗിച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിർമ്മിച്ച ബ്രിഗേഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം റവന്യു മന്ത്രി കെ രാജൻ നിർവഹിച്ചു.കണ്ടാണശ്ശേരി കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീനയടക്കം ആരോഗ്യ വകുപ്പിലെ നിരവധി ജീവനക്കാർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും, മാനസികസംഘർഷങ്ങളും  കോർത്തിണക്കി 15 മിനിറ്റ് ദൈർഘ്യത്തിലാണ് ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്.മാസ് മീഡിയ ഓഫീസർ ടി എ ഹരിത ദേവിയുടെതാണ് ചിത്രത്തിൻറെ ആശയം. ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു  പ്രകാശന പരിപാടി.  ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി ജഗദീഷ് (ഓൺലൈൻ)ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ കെ ജെ റീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ കെ എൻ സതീഷ് ,എസ് ബി ഐ ഉദ്യോഗസ്ഥരായ ഗോകർ, ശ്രീനിത,  ഡോ.ബെയിൽസ് ,പ്രദീപ്, ശ്രീവത്സൻ , ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ ടികെ ജയന്തി,
ഡോ ടി കെ അനൂപ്,ഡോ കെ ടി പ്രേമകുമാർ, ടി എ ഹരിത ദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

date