Skip to main content

ജില്ലാ പഞ്ചായത്തിന്റെ 2021-22 ലെ വാര്‍ഷിക പദ്ധതിക്ക് അന്തിമ അംഗീകാരം

1,04,66,62,053 രൂപ അടങ്കല്‍ വരുന്ന 638 പദ്ധതികള്‍ക്കാണ് 

ജില്ലാ ആസൂത്രണ സമിതി അംഗീകാരം 

 

     പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2021-22 ലെ വാര്‍ഷിക പദ്ധതിക്ക്   ജില്ലാ ആസൂത്രണ സമിതി യോഗം അന്തിമ അംഗീകാരം നല്‍കി.  377  പുതിയ പ്രോജക്ടുകളും 261 സ്പില്‍ ഓവര്‍ പദ്ധതികളുമാണ് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം നടപ്പിലാക്കുന്നത്.  ആകെ 1,04,66,62,053 രൂപ  അടങ്കല്‍ വരുന്ന 638 പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്. 

ജില്ലാതല പദ്ധതികളും പ്രാദേശിക വികസന പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കാര്‍ഷിക മേഖലയില്‍ സമഗ്ര നെല്‍കൃഷി വികസനത്തിന് ഒരു കോടി രൂപ, കൊടുമണ്‍ ഗ്രാമ പഞ്ചായത്തിലെ മിനി റൈസ് മില്‍ പദ്ധതിക്ക് 65 ലക്ഷം രൂപ, ക്ഷീര മേഖലയ്ക്ക് 1.32 കോടി രൂപ, നടീല്‍ വസ്തുക്കളുടെയും വിത്തിനങ്ങളും ഉല്പാദിപ്പിച്ച് പുല്ലാട് സീഡ്ഫാമില്‍ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിനുമായി 40 ലക്ഷം രൂപ,  വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനെ പ്രതിരോധിക്കുന്ന സംരക്ഷണ കവചം നിര്‍മ്മിക്കാന്‍ 75 ലക്ഷം രൂപ എന്നീ ക്രമത്തില്‍ പ്രോജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 

ആരോഗ്യരംഗത്ത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ഉല്‍പാദന പ്ലാന്റിന് 1.25 കോടി രൂപ, ആംബുലന്‍സിന് 20 ലക്ഷം, ജില്ലയിലുടനീളം സൗജന്യ ക്യാന്‍സര്‍ നിര്‍ണയം നടത്താന്‍ 10 ലക്ഷം രൂപ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് മരുന്നിന് ധനസഹായം 10 ലക്ഷം രൂപ തുടങ്ങിയ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി. ഭവന നിര്‍മ്മാണത്തിന് 4 കോടി രൂപയും വിദ്യാഭ്യാസ മേഖലയില്‍ രണ്ട് കോടി രൂപയും ചേര്‍ത്തിട്ടുണ്ട്. 

date