Skip to main content

കാത്തിരിപ്പിന് വിരാമം : അവസാന നിമിഷത്തിൽ പട്ടയം കിട്ടിയ സന്തോഷത്തിൽ രാധാകൃഷ്ണൻ 

 

 

 

എറണാകുളം : ജില്ലാതല പട്ടയമേളയുടെ അവസാന നിമിഷത്തിലാണ് രാധാകൃഷ്ണൻ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. നിയമത്തിൻ്റെ കുരുക്കഴിച്ച് രാധാകൃഷ്ണൻ്റെ ഭൂമിയുടെ അവകാശ രേഖ തയാറായാത് തിങ്കളാഴ്ച രാത്രിയോടെയാണ്. രാത്രി തന്നെ താലൂക്ക് അധികൃതർ രാധാകൃഷ്ണനെ വിവരം അറിയിക്കുകയും ചെയ്തു. തനിക്കും ഭൂമി സ്വന്തമായി ലഭിച്ച  സന്തോഷത്തിലാണ് തൃപ്പുണിത്തുറ സ്വദേശിയായ  രാധാകൃഷ്ണൻ പട്ടയമേളക്കെത്തിയത്.  7 വർഷമായി പട്ടയം ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു ഇവർ.26 വർഷമായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ഇല്ലായിരുന്നു. പ്രായമായ അമ്മയും ഭാര്യയും അടങ്ങുന്നതാണ് രാധാകൃഷ്ണന്റെ കുടുംബം . പട്ടയം ഇല്ലാതിരുന്നതിനാൽ വീട് നവീകരിക്കുന്നതിനും മറ്റും ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. മക്കളുടെ വിവാഹത്തിന് മുൻപായി വീടിന്റെ പണികൾ നടത്തുന്നതിനായാണ്  പട്ടയം കിട്ടാൻ ശ്രമം നടത്തിയത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പട്ടയം ലഭ്യമായിരുന്നില്ല. വൈകിയാണെങ്കിലും പട്ടയം കിട്ടിയിയതിൽ അതീവ സന്തോഷമുണ്ട്. ഇനി വീടിന്റെ  പണികൾ നടത്തണം രാധാകൃഷ്ണന്റെ ഭാര്യ ഗായത്രി പറയുന്നു.  ജില്ലാതല പട്ടയ വിതരണ മേളയിൽ  എ ഡി എം എസ്. ഷാജഹാനിൽ  നിന്നും പട്ടയം ഏറ്റുവാങ്ങി .

date