Skip to main content

സ്വപ്ന സാഫല്യം : ശാരദക്കും കുമാരനും  ഇനി സ്വന്തം ഭൂമി 

 

 

എറണാകുളം : ജില്ലാതല പട്ടയമേളയിൽ അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമമായി  പട്ടയം ലഭിച്ചതിലൂടെ സ്വന്തം ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ  സന്തോഷത്തിലാണ് കാക്കനാട് സ്വദേശികളായ ശാരദ - കുമാരൻ ദമ്പതികൾ .  ലോട്ടറി വിൽപനക്കരനായ  കുമാരനും കൂലിപണിക്കാരിയായ ശാരദയും  കാക്കനാട് ചിറ്റേത്തുകരയിലെ ഷീറ്റിട്ട  ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിലാണ് താമസിക്കുന്നത്.  തങ്ങൾ  താമസിക്കുന്ന ഭൂമിക്ക് രേഖ   ലഭിച്ചതോടെ അടച്ചുറപ്പുള്ള പുതിയ വീടാണ് ഇനി ഇവരുടെ  സ്വപ്നം.

date