Skip to main content

കളമശേരി ഗവ:ഐ.ടി.ഐ പ്രവേശനം: തീയതി നീട്ടി

 

 

    കൊച്ചി: കളമശേരി ഗവ:ഐ.ടി.ഐ യിലെ 2021 അധ്യയന വര്‍ഷത്തിലെ അഡ്മിഷനുളള അവസാന തീയതി സെപ്തംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. www.itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസും ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്. കൂടുതല്‍  വിവരങ്ങള്‍ക്ക് www.det.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 0484-2555505 നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

 

date