Skip to main content

തണലേകാന്‍ അഞ്ചുലക്ഷം വൃക്ഷത്തെകള്‍; ഹരിതക്കുട പിടിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

 

ജില്ലയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ ലോകപരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ 5) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചുലക്ഷം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും.  ജില്ലാ പഞ്ചായത്ത് തണല്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈകള്‍ നട്ട് ധനകര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും.  അരുവിക്കര ഡാം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിക്കും.  

ത്രിതല പഞ്ചായത്ത് സമിതികള്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ സ്ഥാപിച്ച നഴ്‌സറികള്‍ വഴി 19 ലക്ഷം വൃക്ഷത്തൈകളാണ് ഉല്‍പ്പാദിപ്പിച്ചത്.  അരുവിക്കര ഗ്രാമപഞ്ചായത്ത് ആവിഷ്‌ക്കരിച്ച ഡാം റിസര്‍വോയര്‍ സംരക്ഷണപദ്ധതി ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും.  

ഏറ്റവും നല്ല നഴ്‌സറിക്കുള്ള അവാര്‍ഡ് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ വിതരണം ചെയ്യും.  ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. റ്റി.എന്‍. സീമ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.  കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നേടിയ തൊഴിലാളികളെ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ആദരിക്കും.  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. മോഹന്‍കുമാര്‍ സ്‌കൂളുകള്‍ക്കുള്ള പ്രശസ്തിപത്രം നല്‍കും.  പദ്ധതി സമര്‍പ്പണം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി നിര്‍വഹിക്കും.  കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം എന്നിവര്‍ മുഖ്യതിഥികളാകും.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. സുഭാഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ദീപാ മാര്‍ട്ടിന്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
(പി.ആര്‍.പി 1604/2018)

date