Skip to main content
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സോഷ്യല്‍ ഓഡിറ്റ് പരിശീലന പരിപാടി

സോഷ്യല്‍ ഓഡിറ്റ് ടീമിന് പരിശീലനം നല്‍കി

കാസര്‍കോട് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കും ജില്ലാ പഞ്ചായത്തിനു കീഴില്‍ വിവിധ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമുള്ള സോഷ്യല്‍ ഓഡിറ്റ് പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പ്ലാനിങ്ങ് ബോര്‍ഡ് കണ്‍സള്‍ട്ടന്റുകളായ പ്രൊഫ.ടി ഗംഗാധരന്‍, ജഗ്ജീവന്‍, കെ.ബാലകൃഷ്ണന്‍,സുരേഷ് ബി.എന്‍ എന്നിവര്‍ ക്ലാസെടുത്തു.
സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ ഗീതാകൃഷ്ണന്‍, കെ ശകുന്തള, ഷിനോജ്  ചാക്കോ, സരിത എസ് എന്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി  അഡ്വ.സി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദ്രുതഗതിയില്‍ സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റിക്ക് രൂപം നല്‍കുകയും പരിശീലനത്തിന് തുടക്കം കുറിക്കുകയും ചെയ്ത ജില്ലാ പഞ്ചായത്തിന് എല്ലാ സഹായങ്ങളും പ്ലാനിങ് ബോര്‍ഡ് കണ്‍സല്‍ട്ടന്റുമാര്‍ ഉറപ്പു നല്‍കി. പരിശീലനത്തിന്റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് ടീം ജില്ലയില്‍ ചെയ്യേണ്ടുന്ന ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു.

 

date