Skip to main content

ലേബർ ഫോഴ്സ് സർവ്വേ മൂന്നാം പാനൽ സെപ്റ്റംബർ 13 മുതൽ

പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേയുടെ  മൂന്നാം പാനലിന് സെപ്റ്റംബർ 13 ന് തുടക്കമാകും. രാജ്യത്തെ തൊഴിൽ സമൂഹത്തെ സംബന്ധിക്കുന്ന കൃത്യമായ ഇടവേളകളിലെ ആധികാരിക വിവരങ്ങൾ ലഭ്യമാക്കുന്നതിനാണ് 2017 ഏപ്രിലിൽ സർവ്വേ തുടങ്ങുന്നത്. രണ്ട് വർഷ പീരീഡുകളുള്ള രണ്ട് പാനലുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. നഗരപ്രദേശങ്ങളിലെ  വിവരങ്ങൾ  ഉൾക്കൊള്ളുന്ന 9 ത്രൈമാസ  ബുള്ളറ്റിനുകളും  ഗ്രാമ-നഗര പ്രദേശങ്ങളിലേക്കുള്ള 3 വാർഷിക റിപ്പോർട്ടുകളും പി.എൽ.എഫ്.എസ്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ഒക്ടോബർ- ഡിസംബറിൽ സർവ്വേ നടന്ന  ദിവസത്തിന് തൊട്ടു മുമ്പുള്ള ഒരാഴ്ച   അടിസ്ഥാനമാക്കി  തൊഴിലില്ലായ്മ നിരക്ക്, ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ്, വർക്കർ പോപ്പുലേഷൻ റേഷ്യോ തുടങ്ങിയ വിവരങ്ങളടങ്ങിയ ഒമ്പതാമത്തെ ബുള്ളറ്റിൻ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ഇന്നലെ പുറത്തിറക്കി. കൂടാതെ 2019 ഒക്ടോബർ മുതലുള്ള അഞ്ച് ത്രൈമാസ പീരീഡുകളിലെ വിവരങ്ങൾ കൂടി ഇതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാനൽ 3 മുതൽ കേന്ദ്ര  സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയറിലേക്ക് ടാബ്ലറ്റ് മുഖേന നേരിട്ട് വിവരം ശേഖരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

date