Skip to main content
..

പട്ടയം ലഭിച്ചു: ഇരട്ടി മധുരത്തില്‍ രാജലക്ഷ്മി

കഴിഞ്ഞ 21 വര്‍ഷമായി താന്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണ് കല്ലറകടവിലെ ഗണേശ് നിലയത്തില്‍ രാജലക്ഷ്മി. 22 വര്‍ഷം മുമ്പ് വിധവയായ രാജലക്ഷ്മി പല വീടുകളിലും കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. രാജലക്ഷ്മിയുടെ 75 വയസ് പ്രായമുള്ള തീര്‍ത്തും അന്ധയായ അമ്മ ആറ് വര്‍ഷമായി കിടപ്പിലാണ്. പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ നിന്നാണ് അമ്മയ്ക്ക് ആവശ്യമായ വൈദ്യസഹായങ്ങള്‍ ലഭിക്കുന്നത്. പ്രസവശേഷം വിശ്രമിക്കുന്ന ഏക മകളും പേരക്കുട്ടിയും അമ്മയുമൊത്ത് പട്ടയം കിട്ടിയ 4.47 സെന്റ് സ്ഥലത്ത് താമസിക്കുന്നതിന്റെ ഇരട്ടി മധുരത്തിലാണ് രാജലക്ഷ്മി.

date