Skip to main content

അസംഘടിത മേഖലയിലെ  തൊഴിലാളികള്‍ക്ക് ധനസഹായം  

പത്തനംതിട്ട ജില്ലയില്‍ അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണ്ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  ഈ ധനസഹായത്തിന് അര്‍ഹതയായിട്ടുള്ളവര്‍ ഫോറം -1 അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പര്‍ /  കൗണ്‍സിലറുടെ കത്ത്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ സെപ്റ്റംബര്‍ 30 നകം അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നല്‍കേണ്ടതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഈ നസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.  ഫോണ്‍: 0468 2222234.

        

date