Skip to main content

റാന്നി ഗവ. ഐ.ടി.ഐ 20വരെ അപേക്ഷിക്കാം 

റാന്നി ഗവ. ഐ.ടി.ഐ 2021 ലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ www.iti.admission.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റില്‍ ഉള്ള ലിങ്ക് മുഖനേയോ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. ഈ മാസം 20നകം ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി അപേക്ഷ ഫീസായ 100 രൂപ ഓണ്‍ലൈനായി ഒടുക്കേണ്ടത്. എന്‍.സി.വി.ടി ട്രേഡുകള്‍ ഡ്രാഫ്റ്റ്‌സാമാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (രണ്ട് വര്‍ഷം) എന്നിവയിലേക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക് www.itiranni.kerala.gov.in എന്ന വെബ് സൈറ്റില്‍ സന്ദര്‍ശിക്കുകയോ 04735 296090 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

 

 

date