Skip to main content

കിലെ-സിവില്‍ സര്‍വീസ് അക്കാഡമി-പ്രിലിമിനറി  പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന കിലെ-സിവില്‍ സര്‍വീസ് അക്കാഡമി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ  പരിശീലനത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്കാണ് (മക്കള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്‍/സഹോദരി) സിവില്‍ സര്‍വീസ് കോഴ്‌സ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ക്ലാസുകള്‍ ഒക്ടോബര്‍ 1-ന് ആരംഭിക്കും. ഈ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 20 ആണ്. കൂടുതല്‍ വിവരങ്ങളും അപേക്ഷസ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

date