Skip to main content

നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022- 23  അധ്യയന വര്‍ഷം ഒന്‍പതാം ക്ലാസിലേക്ക് ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31വരെ www.navodaya.gov.in,  ww.nvsadmissionclassnine.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. എപ്രില്‍ നാലിനാണ് പ്രവേശന പരീക്ഷ. അപേക്ഷകര്‍ ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2021-22 അധ്യായന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം. 2006 മെയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രില്‍ മുപ്പതിനോ അതിനു മുന്‍പോ ജനിച്ചവരായിക്കണം. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രായപരിധി ബാധകമാണ്.  വിശദവിവരത്തിന് ഫോണ്‍ 0479-2320056.

date