Skip to main content

വാഹനം വാടകയ്ക്ക്: ടെണ്ടര്‍ ക്ഷണിച്ചു

 

 

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വനിത പകല്‍ വീട്ടിലേക്ക് രോഗികളെ കൊണ്ടു  വരുന്നതിനും പോകുന്നതിനും വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. 16 പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവലര്‍/ മിനിബസ്സാണ് ആവശ്യം. 2015നു ശേഷം നിര്‍മിച്ചതായിരിക്കണം. ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് ആവശ്യം. സെപ്റ്റംബര്‍ 27ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. 28ന് രാവിലെ 11ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2961100, 9947274529.

date