Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം

 

ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന തുടര്‍ പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ, വിദൂര വിദ്യാഭ്യാസ ധനസഹായം, വിജയാമൃതം, സഹചാരി, മാതൃജ്യോതി എന്നീ പദ്ധതികളില്‍ ധനസഹായം ലഭിക്കുന്നതിനായി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് രേഖകള്‍ സഹിതം സെപ്റ്റംബര്‍ 20നകം ജില്ല സാമൂഹ്യ നീതി ഓഫീസില്‍ നല്‍കണം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.sjd.kerala.gov.in, ഫോണ്‍: 0477 2253870.

date