Skip to main content

ജോബ് ഫെയർ  2021 സമാപിച്ചു

 

എറണാകുളം : എറണാകുളം എംപ്ലോയബിലിറ്റി സെന്റർ  സെപ്റ്റംബർ 9 മുതൽ 14 വരെ സംഘടിപ്പിച്ച ജോബ് ഫെയർ 2021 സമാപിച്ചു.  കഴിഞ്ഞ 4 ദിവസങ്ങളിലായി നടന്ന ജോബ് ഫെയറിൽ ആകെ 875 ഉദ്യോഗാർത്ഥികൾ പങ്കെടുത്തതിൽ 188 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. കൂടാതെ 51 പേർക്ക് പ്ലേസ്മെൻ്റ് ലഭിച്ചു. നാല് കമ്പനികളാണ് ജോബ് ഫെയറിൽ  പങ്കെടുത്തത്. ജോബ് ഫെയറിന്റെ ഭാഗമായി 697 ഉദ്യോഗാർത്ഥികൾ സെൻ്ററിൽ പുതുതായി രജിസ്റ്റർ ചെയ്തു.  ഉദ്യോഗാർത്ഥികൾക്ക്  ടൈം സ്ലോട്ട് അനുവദിച്ച്, പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ്  ജോബ് ഫെയർ സംഘടിപ്പിച്ചത്.

date