Post Category
കെ.എസ്.ബി.സി.ഡി.സി വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് അടൂര്‍ താലൂക്കില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി കുടുംബങ്ങളിലെ വനിതകള്‍ക്കായി നടപ്പിലാക്കി വരുന്ന റീ ലൈഫ് സ്വയം തൊഴില്‍ വായ്പ പദ്ധതി, കുടുംബശ്രീ വഴി നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് എന്നീ വായ്പകള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ റവന്യൂ ടവര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04734 293677
date
- Log in to post comments