Skip to main content

കോഴിക്കോട് കെ.എസ്.ആർ.ടി.സി പമ്പിൽനിന്ന്  പൊതുജനങ്ങൾക്കും ഇനി  ഇന്ധനം നിറക്കാം  ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു 

 

 

 

 

കെ.എസ്ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതുമേഖല എണ്ണ കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ 'യാത്ര ഫ്യുവൽസി'ന്റെ കോഴിക്കോട് പെട്രോൾ ഔട്ട്ലെറ്റ് ഉദ്ഘാടനം പൊതുമരാമത്തു മന്ത്രി പിഎ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. 
പുതിയ കാലത്തിനനുസരിച്ച്  മാറ്റങ്ങൾക്ക് വിധേയമായി മുന്നോട്ട് പോകുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സിയിൽ  സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശ്രയ കേന്ദ്രമാവുകയാണ് കെ.എസ്.ആർ.ടി.സി. ലാഭം ലക്ഷ്യമാക്കിയല്ല ഇവ സർവ്വീസ് നടത്തുന്നത്. യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര നൽകലാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് കെ. എസ്.ആർ.ടി.സി ഇന്ധന ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നത്. ഡീസലിന് പുറമെ പെട്രോളും പൊതുജനങ്ങൾക്ക് ഈ ഔട്ട്ലെറ്റ് വഴി ലഭ്യമാകും. ഭാവിയിൽ ഹരിത ഇന്ധനങ്ങളായ എൽഎൻജി, സിഎൻജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിം ഗ് സെന്റർ തുടങ്ങിയവും ഔട്ട്ലെറ്റിൽ  ലഭ്യമാകും.

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.ദിവാകരൻ, കെ.ടി.സെബി, പി.കെ. രാജേന്ദ്ര, വി.മനോജ്‌ കുമാർ, കെ.പി. പ്രകാശ് ചന്ദ്ര, ബി.അരുൺ കുമാർ, കെ. മുഹമ്മദ്‌ സഫറുള്ള, സി.എ. പ്രമോദ് കുമാർ, പ്രവീൺ, എ.എസ്. പ്രബീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

date