Skip to main content

ജില്ലയിൽ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളും  മുലയൂട്ടൽ ബാങ്കും ആരോഗ്യ മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

 

 

നൂറ് ദിന പദ്ധതി

 

 ജില്ലയിൽ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളും മുലയൂട്ടൽ ബാങ്കും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഇന്ന് (സെപ്റ്റംബർ 17) ഉദ്ഘാടനം ചെയ്യും.  നൂറ് ദിന പദ്ധതികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പരിപാടി.  
 രാവിലെ 10.30 ന്  ഓണ്‍ലൈനായാണ് ഉദ്ഘാടനം.    126 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം, 5 ജില്ലാ ആശുപത്രികള്‍, 2 ജനറല്‍ ആശുപത്രികള്‍, 2 കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, ഒരു റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. അതത് സ്ഥലങ്ങളിലെ മന്ത്രിമാര്‍, എം.പി.മാര്‍., എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

 ജില്ലയില്‍ മലാപ്പറമ്പ റീജിയണല്‍ ഫാമിലി വെല്‍ഫെയര്‍ സ്‌റ്റോര്‍ പുതിയ കെട്ടിട നിര്‍മ്മാണം, സി.എച്ച്.സി ഉള്ളിയേരിയില്‍ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, സി.എച്ച്.സി. ഓര്‍ക്കാട്ടേരിയില്‍ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളായ മങ്ങാട്, വയലട, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളായ കണ്ണഞ്ചേരി, പൊന്നംകോട്, കുണ്ടൂപ്പറമ്പ് കരുവന്തുരുത്തി എന്നിവയുടെയും വൈകീട്ട് മൂന്നിന് മെഡിക്കൽ കോളേജിലെ മുലയൂട്ടൽ ബാങ്കിൻ്റെയും  ഉദ്ഘാടനമാണ് നടക്കുന്നത്.

date