Skip to main content

പാലക്കാട് ജില്ലയിൽ കോവിഡ് 19 പ്രതിരോധ വാക്സിനേഷൻ 23 ലക്ഷം കടന്നു

 

ഇന്നത്തോടെ (16.09.2021) ജില്ലയിൽ ആകെ 2357722 പേർക്ക് കൊവിഡ് 19 പ്രതിരോധ വാക്സിനേഷൻ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ 1762173 ഒന്നാം ഡോസും 595549 രണ്ടാം ഡോസും ഉൾപ്പെടും.

ഇന്ന് 111 ഗവൺമെൻ്റ് 16 സ്വകാര്യ സൈറ്റുകളടക്കം 127 സൈറ്റുകളിലായാണ് വാക്സിനേഷൻ നടത്തിയിരിക്കുന്നത്. ആകെ 48083 പേർക്കാണ് രാത്രി എട്ടു മണി വരെയുള്ള കണക്കനുസരിച്ച് ഇന്ന് മാത്രമായി വാക്സിനേഷൻ നടത്തിയിരിക്കുന്നത്. ഇതിൽ 36528 ഒന്നാം ഡോസും 11555 രണ്ടാം ഡോസും ഉൾപ്പെടും. ഗവൺമെൻ്റ് സൈറ്റുകളിൽ നിന്നു മാത്രമായി 47823 പേരും സ്വകാര്യ സൈറ്റുകളിൽ നിന്നായി 260 പേരും കുത്തിവെപ്പെടുത്തിരിക്കുന്നു. 
 

date