Skip to main content

ജില്ലയിൽ ഇന്ന് (16.09.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 53095 പേർ (39172 ഒന്നാം ഡോസും, 13923 രണ്ടാം ഡോസും)

 

സ്വകാര്യ ആശുപത്രികളിൽ 15.09.2021ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 461 പേരും (154 ഒന്നാം ഡോസും 307 രണ്ടാം ഡോസും), സ്പുട്നിക്ക് കുത്തിവെപ്പെടുത്തവർ 22 പേരും

ജില്ലയിൽ ഇന്ന് (16.09.2021) ആകെ 53095 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 91 ഗർഭിണികൾ ഒന്നാം ഡോസും 17 പേർ രണ്ടാം ഡോസുമടക്കം 108 പേരും, 18 മുതൽ 39 വയസ്സുവരെയുള്ള 28343 പേർ ഒന്നാം ഡോസും 3561 പേർ രണ്ടാം ഡോസുമടക്കം 31904 പേരും, 40 മുതൽ 44 വരെയുള്ള 3679 പേർ  ഒന്നാം ഡോസും 1292 പേർ രണ്ടാം ഡോസുമടക്കം 4971 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ ഒരോ ആരോഗ്യ പ്രവർത്തകർ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 123 മുന്നണിപ്രവർത്തകർ ഒന്നാം ഡോസും 81 പേർ രണ്ടാം ഡോസുമടക്കം 204 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 209 പേർ ഒന്നാം ഡോസും 184 പേർ രണ്ടാം ഡോസുമടക്കം 393 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 5409 പേർ ഒന്നാം ഡോസും 4983 പേർ രണ്ടാം ഡോസുമടക്കം 10392 പേരും, 60 വയസിനു മുകളിലുള്ള 1317 പേർ ഒന്നാം ഡോസും 3804 പേർ രണ്ടാം ഡോസുമടക്കം 5121 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 110 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

സ്വകാര്യ ആശുപത്രികളിൽ നിന്നായി 15.09.2021 ന് 461 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ ഒരു ഗർഭിണി ഒന്നാം ഡോസും,18 വയസ്സിനും 40നും ഇടയിലുള്ള 100 പേർ ഒന്നാം ഡോസും 200 പേർ രണ്ടാം ഡോസുമടക്കം 300 പേരും, 40 മുതൽ 44 വരെയുള്ളവരിൽ 6 പേർ ഒന്നാം ഡോസും 19 പേർ രണ്ടാം ഡോസുമടക്കം 25 പേരും, ഒരു ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, ഒരു മുന്നണി പ്രവർത്തകൻ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 25 പേർ ഒന്നാം ഡോസും 63 പേർ രണ്ടാം ഡോസുമടക്കം 88 പേരും, 60 വയസ്സിനു മുകളിലുള്ള 20 പേർ ഒന്നാം ഡോസും 15 പേർ രണ്ടാം ഡോസുമടക്കം 35 പേരും സ്വകാര്യ ആശുപത്രികളിൽ നിന്നും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 16 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ 15.09.2021 ന് രണ്ട് സ്വകാര്യ ആശുപത്രിയിൽ നിന്നായി 22 പേർ സ്പുട്നിക്ക് വാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 15 പേരും, 45 വയസ്സിനും 60നുമിടയിലുള്ള 6 പേരും, 60 വയസ്സിനുമുകളിലുള്ള ഒരാളും സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ രണ്ടു സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date