Skip to main content

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം 17ന്

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 17ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഫെബ്രുവരി 19ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്ത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായി നിര്‍മിച്ച ഏറ്റവും വലിയ കെട്ടിടമാണിത്.സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനും പൊതുജന സമ്പര്‍ക്കത്തിനും ഓഫീസില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 17 ന് രാവിലെ 11ന്പ്രവര്‍ത്തനോദ്ഘാടനവും ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറക്ടറി പ്രകാശനവും 'കവാടം' ടെലിവിഷന്‍ പരിപാടി പ്രമോ റിലീസും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്  നിര്‍വ്വഹിക്കും.

 

date