Skip to main content

പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസനത്തിലും സൗജന്യ പരിശീലനം

 

 

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നുമാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപന്റായിലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ ഡിപ്‌ളോമ/ എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസ്സായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായ പരിധി 18 നും 26 നും മദ്ധ്യേ.

താല്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകള്‍ സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ തിരുവനന്തപുരം.695015 എന്ന വിലാസത്തിലോ cybers...@gmail.com ഇ-മെയില്‍ വിലാസത്തിലോ സെപ്തംബര്‍ 27-ന് മുമ്പായി അയക്കണം. അപേക്ഷകള്‍ www.cybersri.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0471-2933944, 9947692219, 9447401523.

date