Skip to main content

ആയൂർവേദ - ഹോമിയോ ഡിസ്പെൻസറികളിൽ ഔഷധ സസ്യത്തോട്ടം

ഹരിത കേരളം മിഷനും ആയുഷ് മിഷനും ചേർന്നു ജില്ലയിലെ തെരഞ്ഞെടുത്ത സർക്കാർ സിദ്ധ- ആയൂർവേദ - ഹോമിയോ ഡിസ്പെൻസറികളിൽ ഔഷധ സസ്യത്തോട്ടം നിർമിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ. നിർവഹിച്ചു. അവനവഞ്ചേരി ഗവൺമെന്റ് ഡിസ്പെൻസറിയിലായിരുന്നു ചടങ്ങ്. അവനവഞ്ചേരിക്കു പുറമേ ഗവൺമെന്റ് ആയൂർവേദ ഡിസ്പെൻസറി ചേരമൻതുരുത്ത്, കാട്ടാക്കട, അരുവിപ്പുറം, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി കഴക്കൂട്ടം, വലിയവിള, വിളവൂർക്കൽ എന്നിവിടങ്ങളിലും ഔഷധത്തോട്ടം നിർമിക്കുന്നുണ്ട്.

 

ഉദ്ഘാടന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ഷീല മെബ്ലറ്റ്, ആയുഷ് മിഷൻ ജില്ലാ പോഗ്രാം മാനേജർ ഡോ.ഷൈജു, സീനിയർ സിദ്ധ മെഡിക്കൽ ഓഫിസർ ഡോ. വി.ബി. വിജയകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഹുമയൂൺ, റിസോഴ്‌സ് പേഴ്‌സൺ എൻ. റസീന, എച്ച്.എം.സി അംഗം ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date