Skip to main content

പോരൂര്‍ കുടുംബാരോഗ്യകേന്ദ്രം ആരോഗ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

 

പോരൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന്(സെപ്തംബര്‍ 17) രാവിലെ 10.30ന് നാടിന് സമര്‍പ്പിക്കും. എ.പി അനില്‍കുമാര്‍ എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷനാവും. രാഹുല്‍ ഗാന്ധി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുഹമ്മദ് ബഷീര്‍, ജില്ലാകലക്ടര്‍ വി.പ്രേംകുമാര്‍, ഡി.എം.ഒ ഡോ. കെ.സക്കീന, ഡി.പി.എം ഡോ. എ. ഷിബുലാല്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
 

2019ലാണ് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 15 ലക്ഷവും പോരൂര്‍ ഗ്രാമപഞ്ചായത്ത് മൂന്ന് ലക്ഷവും ചെലവഴിച്ചാണ് ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിലവില്‍ മൂന്ന്് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. ദിനംപ്രതി 150 ഓളം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആറ് സബ് സെന്ററുകളാണ് പോരൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി.റാഷിദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ മുബാറക്ക്, പഞ്ചായത്ത് അംഗം ശങ്കരനാരായണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഷ്മ.വി. ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date