Skip to main content

എസ്.എസ്.എല്‍.സി, പ്ലസ് ടു  പരീക്ഷയില്‍ വിജയിച്ച  ഭിന്നശേഷി വിദ്യാര്‍ഥികളെ ആദരിച്ചു

 

എസ്.എസ്.എല്‍. സി, ഹയര്‍ സെക്കന്‍ഡറി  പരീക്ഷകളില്‍ വിജയിച്ച ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികളെ നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പഞ്ചായത്തില്‍  ഭിന്നശേഷി വിഭാഗം കുട്ടികളില്‍ നിന്നും  എസ്.എസ്. എല്‍.സി പരീക്ഷ എഴുതി വിജയിച്ച ഒരു വിദ്യാര്‍ഥിയെയും പ്ലസ്ടു പരീക്ഷ എഴുതിയ നാല് വിദ്യാര്‍ഥികളെയുമാണ് അനുമോദിച്ചത്. പരിശീലകരായ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെയും പരിപാടിയില്‍ ആദരിച്ചു. ചാലിയാര്‍ ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പി.മനോഹരന്‍ വിജയികള്‍ക്ക് മൊമെന്റോ നല്‍കി  പരിപാടി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരള നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് ബോര്‍ഡ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് കുട്ടികള്‍ക്ക്  അധ്യയനം നടത്തിയിരുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സുമയ്യ പുന്നക്കാടന്‍, തോണിയില്‍ സുരേഷ്, വാര്‍ഡ് അംഗങ്ങളായ പി.ടി ഉസ്മാന്‍, മിനി മോഹന്‍ദാസ്, നിലമ്പൂര്‍ ബി.പി.സി.എം. മനോജ് കുമാര്‍, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ രമ്യ, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ എം.പി ഷബ്ന, സ്വപ്ന തോമസ് എന്നിവര്‍ പങ്കെടുത്തു.
 

date