Skip to main content

ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ  എസ്.പി.സി. സഹായകം: മന്ത്രി വി.എൻ. വാസവൻ

 

 

കോട്ടയം: മാനസികവും കായികവുമായ ഊർജ്ജം പ്രധാനം ചെയ്ത് ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി സഹായിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കിളിരൂർ എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരിച്ച കണക്ക് ലാബിന്റെയും എസ്.പി.സി. റൂമിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ വിവിധ സ്‌കൂളുകളിൽ അനുവദിച്ച എസ്.പി.സി. യൂണിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. 

 

ആരോഗ്യമുള്ള ജനതയിലൂടെ ആരോഗ്യമുള്ള സമൂഹമുണ്ടാകുമെന്നും അതിനായി വിദ്യാർഥികൾക്കിടയിലുള്ള ഇത്തരം പരിശീലന പരിപാടികൾ സഹായക്കുമെന്നും  പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

തോമസ് ചാഴിക്കാടൻ എം.പി. മുഖ്യാതിഥിയായി. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, പഞ്ചായത്തംഗം കെ.എ സുമേഷ് കുമാർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. സുജയ, ജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ബിന്ദു, കുമരകം എസ്.എച്ച്.ഒ മനോജ് ,എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ്, എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. ജയകുമാർ, സ്‌കൂൾ മാനേജർ എ.കെ. മോഹനൻ എന്നിവർ പങ്കെടുത്തു. കാഞ്ഞിരം എസ്.എൻ.ഡി.പി എച്ച്.എസ്.എസ,് മണർകാട് ഇൻഫന്റ് ജീസസ് എച്ച.എസ്, എരുമേലി വാവർ മെമോറിയൽ എച്ച്.എസ്,പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്, വെട്ടിമുകൾ സെന്റ് പോൾസ് എച്ച്.എസ്, മലകുന്നം ഇത്തിത്താനം എച്ച്.എസ്, കുറുമ്പനാടം സെന്റ് പീറ്റേഴ്്സ് എച്ച്.എസ,് കരിക്കാട്ടൂർ സി.സിഎം എച്ച്.എസ് എന്നീ സ്‌കൂളുകളിലാണ് ജില്ലയിൽ പുതിയതായി എസ്.പി.സി അനുവദിച്ചത്.

 

date