Skip to main content

ലാബ് അസിസ്റ്റന്റ്  നിയമനം

 

 

 

 വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിന് കീഴിലെ കൂണ്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ ലാബ് അസി.ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂണ്‍ വിത്ത് ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപയാണ് പ്രതിമാസ വേതനം. അഭിമുഖം സെപ്തംബര്‍ 30 ന് രാവിലെ 11 മണിക്ക് വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നടക്കും. യോഗ്യത- കാര്‍ഷിക ബിരുദം/ബോട്ടണി ബിരുദവും ടിഷ്യൂ കള്‍ച്ചര്‍ ലാബ് പരിജ്ഞാനവും/കൂണ്‍ വിത്ത് ഉത്പാദന ലാബില്‍ പ്രവൃത്തി പരിചയം.  ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0495 2376514.

 

date