Skip to main content

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2  : അഭിമുഖം 29,30, 1 തീയതികളില്‍

 

 

 
കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, കാറ്റഗറി നം. 529/19 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ചവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം സെപ്തംബര്‍ 29, 30, ഒക്ടോബര്‍ ഒന്ന്  തീയതികളില്‍  രാവിലെ 9.30മുതല്‍ കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാവൂ. ഉദ്യോഗാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.  അഭിമുഖത്തിന് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി വെബ്സൈറ്റില്‍ നിന്നും കോവിഡ് ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം.  പ്രൊഫൈലില്‍  അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പിഎസ്‌സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371971.

date