Skip to main content

ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി

 

 

എറണാകുളം: കോതമംഗലം താലൂക്കിലെ റേഷന്‍കടകള്‍ വഴി ഗുണനിലവാരമില്ലാത്ത കുത്തരി വിതരണം ചെയ്യുന്നതായി വാര്‍ത്ത  പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍  പരാതിക്കിടയാക്കിയ റേഷന്‍ കടയിലും പരിസരപ്രദേശങ്ങളിലെ വീടുകളിലും ജില്ലാ സപ്ലൈഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
    റേഷന്‍കടകളിലോ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള റേഷനരിയിലോ മോശമായ അരി കണ്ടെത്തിയില്ല. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഒരേ നിലവാരത്തിലുള്ള അരിയാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍, കീരംപ്പാറ പഞ്ചായത്തംഗങ്ങളായ മാമച്ചന്‍ ജോസഫ്, ബീന റോജോ, ജനകീയവേദി പ്രവര്‍ത്തകൻ ജോളി ഐസക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു. പരാതി ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date