Skip to main content

അക്കൗണ്ടന്റ് കം ഐ.റ്റി.  അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.റ്റി. അസിസ്റ്റന്റ്  തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബികോം വിത്ത് പി.ജി.ഡി.സി.എ. പ്രായം: 20-36. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 30നകം അപേക്ഷിക്കണം.  

date