Skip to main content

ഗൗരിയമ്മയുടെ സ്മാരകം; നടപടികള്‍ വേഗത്തിലാക്കും

 

ആലപ്പുഴ: കെ.ആര്‍ ഗൗരിയമ്മയ്ക്കായി സ്മാരകം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കളക്ടറേറ്റില്‍  നടന്ന യോഗം തീരുമാനിച്ചു.  സ്മാരകത്തിന്‍റെ സമഗ്ര രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട് ഏറ്റെടുത്ത് രണ്ടു കോടി രൂപ ചിലവിട്ട് സ്മാര‍കം നിര്‍മിക്കാനാണ്  സര്‍ക്കാര്‍  ഉദ്ദേശിക്കുന്നത്. രൂപരേഖ തയ്യാറായതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. 

യോഗത്തില്‍ എം.എല്‍.എ.മാരായ എച്ച്. സലാം, പി. പി. ചിത്തരഞ്ജന്‍, ദലീമ ജോജോ, എം. എസ്. അരുണ്‍കുമാര്‍, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date