Skip to main content

സുഭിക്ഷം സുരക്ഷിതം പദ്ധതി;വിളവെടുപ്പ് നടത്തി 

ആലപ്പുഴ: ഭാരതീയ പ്രകൃതി കൃഷി- സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ വിളവെടുപ്പ് മണ്ണഞ്ചേരിയില്‍ പി. പി. ചിത്തരജ്ഞന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 11-ാം വാര്‍ഡില്‍ വിജയ സദനത്തില്‍ സതീഷ് ബാബുവിന്‍റെ ആറ് ഏക്കര്‍ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ്. പഞ്ചായത്തില്‍ 100 ഹെക്ടര്‍ സ്ഥലത്താണ് സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി നടത്തുന്നത്. 

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ടി. വി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി. എ. ജുമൈലത്ത്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശരവണന്‍, വാര്‍ഡ് അംഗം ദീപ്തി, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജൂലി ലുക്ക്, കൃഷി ഓഫിസര്‍ പി. സമീറ, കൃഷി അസിസ്റ്റന്റ് സ്വപ്ന എന്നിവര്‍ പങ്കെടുത്തു. 
 

date