Skip to main content

അപകടകരമായി ബൈക്ക് ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി

ആലപ്പുഴ: ബൈപ്പാസ് മേല്‍പ്പാലത്തിലൂടെ അപകടകരമായി  ഇരുചക്ര വാഹനം ഓടിച്ചയാളുടെ ലൈസന്‍സും വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും റദ്ദാക്കും. 

മുന്‍ ചക്രം ഉയര്‍ത്തി വാഹനം ഓടിച്ച മുല്ലയ്ക്കല്‍ പാലസ് വാര്‍ഡില്‍ ആകാശ് ഭവനത്തിലെ ആകാശ് കെ. ദാസിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ശുപാര്‍ശ ചെയ്തത്. എം.വി.ഐ. ജിന്‍സണ്‍ സേവ്യര്‍ പോള്‍, എ.എം.വി.ഐ.മാരായ വിമല്‍ റാഫേല്‍, പി.കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. 

അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിക്കുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കിയതായും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും  എന്‍ഫോഴ്‌സ്‌മെന്റ് അര്‍.ടി.ഒ. പി. ആര്‍. സുമേഷ് അറിയിച്ചു. 

date