Skip to main content

നൂറുദിന കർമ്മപദ്ധതി : ജില്ലയിൽ പൂർത്തീകരിച്ചത് 106 ഗ്രാമീണ റോഡുകൾ

 

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പൂർത്തീകരിച്ചത് 106 ഗ്രാമീണ റോഡുകൾ. 2018 ലെ പ്രളയത്തിലും 2019ലെ കാലവർഷത്തിലും തകർന്ന റോഡുകളാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ വികസന പദ്ധതിയിൽ പുനർനിർമ്മിച്ചത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ അനുവദിച്ച 1729.66 ലക്ഷം ഉപയോഗിച്ചാണ് റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കിയത്. റോഡുകളുടെ പുനരുദ്ധാരണം, ടൈൽ വിരിക്കൽ, കാന നിർമ്മാണം, സ്ലാബ് ഇടൽ എന്നിവയാണ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ചത്. 

ജില്ലയിൽ ഏറ്റവും കൂടുതൽ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കിയത് കോട്ടപ്പടി ഗ്രാമപഞ്ചായത്തിലാണ്. പ്രളയത്തിലും കാലവർഷക്കെടുതിയിലും തകർന്ന ആറ് റോഡുകൾ ആണ് ഇവിടെ 82.23 ലക്ഷം ചിലവിൽ പുനർനിർമ്മിച്ചത്.  വാരപ്പെട്ടി, പിണ്ടിമന , നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തുകളിൽ അഞ്ച് റോഡുകളും പൈങ്ങോട്ടൂർ പഞ്ചായത്തിൽ നാലു റോഡുകളും പൂർത്തിയാക്കി. 58 ലക്ഷം നിർമാണ ചെലവിലാണ് ഒക്കൽ പഞ്ചായത്തിലെ ചേലമറ്റം അമ്പലം ആർച്ച് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്.

അങ്കമാലി മുൻസിപ്പാലിറ്റിയിൽ ചാക്കരപ്പറമ്പ് - സെന്റ് പീറ്റേഴ്സ് പള്ളി റോഡ്, കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ എച്ച്.എം.ടി കോളനി - മറ്റക്കാട് - കൂനമ്മാവ് റോഡ്, 
കൊരക്കംപിള്ളി കോട്ടമൂലപ്പാടം റോഡ്, കോതമംഗലം മുനിസിപ്പാലിറ്റിയിൽ ആനക്കല്ല് കനാൽപാടം ചാമക്കാല റോഡ്, ഫ്ലവർ ഹിൽ റോഡ്, ഷാപ്പുംപടി ചെളിക്കുഴി തണ്ട് റോഡ്, മരട് മുൻസിപ്പാലിറ്റിയിൽ കുമാരപുരം ക്ഷേത്രം ബൈ റോഡ്, തുറവൂരിൽ ദേവഗിരി - തേലപ്പിള്ളി പുഞ്ച റോഡ്, തൃപ്പൂണിത്തുറയിൽ  കൊല്ലംപടി വാട്ടർടാങ്ക് റോഡ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ അക്കലക്കാട്ട് റോഡ്, ഐക്കരനാട് പഞ്ചായത്തിൽ നമ്പ്യാര് പടി കറുകപ്പിള്ളി ലക്ഷം വീട് കോളനി റോഡ്, ആലക്കോട് പഞ്ചായത്തിൽ ആലക്കോട് തെക്കുംഭാഗം റോഡ്, ആലങ്ങാട് പഞ്ചായത്തിൽ കളപ്പുരയ്ക്കല്‍ പെട്ടപ്പാലം റോഡ്, ചിറയം അറക്കാട്ട് വഴി റോഡ്, ആരാക്കുഴയിൽ പെരുമ്പാവൂർ സൗത്ത് തൃക്കേക്കടവ് റോഡ്, അശമന്നൂരിൽ എക്കുന്നം - കോട്ട ചിറ റോഡ്, അയ്യമ്പുഴയിൽ കണക്കനാംപാറ – തട്ടുപാറ – കരടിപൊങ്ങ് റോഡ്, മൂലേപ്പാറ – താണിക്കോട് കവല റോഡ്, ചിറ്റാറ്റുകര യിൽ ഫിഷർമെൻ കോളനി ഇളമന പറമ്പ് റോഡ്, എടക്കാട്ടുവയലിൽ കയ്യില് മംഗല താഴം മീൻപ്പിള്ളി റോഡ്, ഊഴക്കോട് ചാപ്പൽ റോഡ്, എടത്തല പഞ്ചായത്തിൽ ഇതിൽ ഷഹിർ റബ്ബർ ചാലയിൽപാടം അമ്പലമുക്ക് റോഡ്, ഒക്കൽ പഞ്ചായത്തിൽ ചേലമറ്റം അമ്പലം ആർച്ച് റോഡ് തുടങ്ങി 106 റോഡുകളാണ് സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ പൂർത്തീകരിച്ചത്.

date