Skip to main content

മിനിമം വേതന ഉപസമിതിയോഗം 24 ന്

സംസ്ഥാനത്തെ ടി.എം.ടി സ്റ്റീല്‍ ബാര്‍ നിര്‍മാണം, ടാണറീസ് & ലെതര്‍ നിര്‍മാണം, ടൈല്‍ വ്യവസായം എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ ഉത്തരമേഖലയിലെ തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 24 ന് ചേരും. കോഴിക്കോട് ഗാന്ധി റോഡിലെ കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഹാളിലാണ് തെളിവെടുപ്പ് യോഗം നടക്കുക. ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാണ മേഖലയിലെ യോഗം രാവിലെ 11 നും ടാണറീസ് & ലെതര്‍ നിര്‍മാണ മേഖലയിലെ യോഗം 12 നും ടൈല്‍ വ്യവസായ മേഖലയിലെ യോഗം ഉച്ചയ്ക്ക് 2 നുമാണ്. ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലാളി /തൊഴിലുടമ പ്രതിനിധികള്‍ തെളിവെടുപ്പ് യോഗത്തില്‍ പങ്കെടുക്കണം.

date