Skip to main content

ഹരിത,നൂതന  സാങ്കേതിക വിദ്യ റോഡുകള്‍ പരിചയപ്പെടുത്തി

പി.എം.ജി.എസ്.വൈയുടെ ഭാഗമായി നടത്തുന്ന ഹരിത/നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡുകളുടെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്തിലെ തോണിച്ചാല്‍ - പള്ളിക്കല്‍ റോഡില്‍  ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. യോഗത്തില്‍ കെ.എസ്.ആര്‍.ആര്‍.ഡി.എ ചീഫ് എഞ്ചിനീയര്‍  കെ.ജി സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.. കെ..എസ്.ആര്‍.ആര്‍.ഡി.എ എം പവേര്‍ഡ് ഓഫീസര്‍ ഡോ.പി.കെ. സനില്‍ കുമാര്‍ പദ്ധതി വിശദികരിച്ചു. പി.ഐ.യു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.വി. സന്തോഷ് ആമുഖ പ്രഭാഷണം നടത്തി.  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

 

date