Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് കോഴ്‌സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. 18 നും 45 നും ഇടയിലായിരിക്കണം പ്രായം. മൂന്ന് മാസമാണ് കാലാവധി.
അപേക്ഷകർ മൂന്നു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി വിഭാത്തിൽപ്പെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരോ ആയിരിക്കണം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർ പ്രതിമാസം 1,000 രൂപ സ്റ്റൈപ്പന്റിന്    അർഹരായിരിക്കും.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വാർഷിക വരുമാന സർട്ടിഫിക്കറ്റ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് (ഒ.ബി.സി) എന്നിവയുമായി 30 നകം ഓഫീസിൽ നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: 0471-2307733, 8547005050.
പി.എൻ.എക്‌സ്. 3453/2021
 

date