Skip to main content

പാമോലിൻ, സൺഫ്‌ളവർ ഓയിൽ: താത്പര്യ പത്രം നീട്ടി

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ശബരി ബ്രാൻഡഡ് ഉല്പന്നങ്ങളായ പാമോലിൻ / സൺഫ്‌ളവർ ഓയിൽ എന്നിവ തയ്യാറാക്കി നൽകുന്നതിനുള്ള താത്പര്യപത്രം താത്ക്കാലികമായി നീട്ടിയതായി സി.എം.ഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു.  ഈ ഉല്പന്നങ്ങളുടെ പൊതു വിപണി വിലയിലെ അസ്ഥിരത കണക്കിലെടുത്താണ് തീരുമാനം.  ശബരി കറി / മസാല പൊടികൾ, റവ/ മൈദ, ഹാൻഡ് വാഷ്/ ഹാൻഡ് സാനിറ്റൈസർ/ ടോയ്‌ലറ്റ് ക്ലീനർ/ ഡിറ്റർജന്റ് പൗഡർ എന്നിവയുടെ താത്പര്യ പത്രത്തിൽ നിന്ന് അനക്‌സർ-ബി ഒഴിവാക്കിയിട്ടുണ്ട്.  കച്ചവട സ്ഥാപനങ്ങളുടെ വാർഷിക വിറ്റുവരവ് 100 കോടി എന്നത് ഒരു കോടിയായി മാറ്റം വരുത്തിയതായും സി.എം.ഡി അറിയിച്ചു. സെപ്റ്റംബർ 9, 10 തീയതികളിലാണ് താത്പര്യപത്രം ക്ഷണിച്ചിരുന്നത്.
പി.എൻ.എക്‌സ്. 3457/2021

date