സാഫ് ചെറുകിട തൊഴില്‍ സംരംഭ പദ്ധതി;വനിതാ ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്ന്റെ (സാഫ്) നേതൃത്വത്തില്‍ തീരമൈത്രി പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 20നും 40നും മധ്യേ ആയിരിക്കണം. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള രണ്ടു മുതല്‍ അഞ്ചു വരെ പേരടങ്ങുന്ന ഗ്രൂപ്പായാണ് അപേക്ഷ നല്‍കേണ്ടത്.
വെളളപ്പൊക്കം, ഓഖി മുതലായ പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കും തീരനൈപുണ്യ കോഴ്സില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുന്‍ഗണന ലഭിക്കും. പദ്ധതി തുകയുടെ 75ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും, അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ വരെ സബ്സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ്ബൂത്ത്, ഫ്ളോര്‍ മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐ.റ്റി കിയോസ്ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന് സെന്റര്‍, കംപ്യൂട്ടര്‍- ഡി.റ്റി.പി. സെന്റര്‍ മുതലായ യൂണിറ്റുകള്‍ ഈ പദ്ധതി വഴി ആരംഭിക്കാം.
അപേക്ഷാഫോറം മത്സ്യഭവനുകളിലും സാഫ് നോഡല്‍ ഓഫീസിലും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍: 9288908487, 9526880456, 7907422550.
- Log in to post comments