Skip to main content

നാഷണൽ ട്രസ്റ്റ് ഹിയറിങ്: 21 പേർക്ക്  രക്ഷാകർതൃ സർട്ടിഫിക്കറ്റിന് അനുമതി

 

 

 

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായുള്ള നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റിനു
21 പേർക്ക്  ഓൺലൈൻ ഹിയറിങ്ങിലൂടെ നാഷണൽ ട്രസ്റ്റ് യോഗം  അനുമതി നൽകി. നിരാമയ ഇൻഷുറൻസിന് മുഴുവൻ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ 11 അപേക്ഷകളും പരിഗണിച്ചു. ആശ്വാസകിരണം വികലാംഗപെൻഷൻ, സ്കോളർഷിപ്പ്, റേഷൻകാർഡ്,  സ്പെഷൽ എംപ്ലോയ്മെൻ്റ് റെജിസ്ട്രേഷൻ 
 തുടങ്ങിയ  ആനുകൂല്യങ്ങളും മറ്റും  ലഭിക്കാത്തവർക്ക് അത് ലഭ്യമാക്കുന്നതിന്  ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി.

നാഷണൽ ട്രസ്റ്റ്   ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ കൺവീനറും സംസ്ഥാന കമ്മിറ്റി മെമ്പറുമായ പി.സിക്കന്തർ, ഡോ.പി.ഡി.ബെന്നി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ജില്ലാ രജിസ്ട്രാർ എ.ബി. സത്യൻ, ലോ ഓഫീസർ സലിം പർവീസ്, ഡോ.വി.ആർ.ലതിക, നാഷണൽ ട്രസ്റ്റ് എൻ.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

date