Post Category
കോവിഡ് ആശുപത്രികളിൽ 1,722 കിടക്കകൾ ഒഴിവ്
ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,908 കിടക്കകളിൽ 1,722 എണ്ണം ഒഴിവുണ്ട്. 113 ഐ.സി.യു കിടക്കകളും 33 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 568 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 375 കിടക്കകൾ, 26 ഐ.സി.യു, 18 വെന്റിലേറ്റർ, 320 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 805 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 347 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,994 കിടക്കകളിൽ 1,553 എണ്ണം ഒഴിവുണ്ട്.
date
- Log in to post comments