Skip to main content

കൃഷിവകുപ്പു മന്ത്രി പി.പ്രസാദ് നാളെ ജില്ലയില്‍

 

 

 

വിവിധ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും

കൃഷിവകുപ്പു മന്ത്രി പി.പ്രസാദ് നാളെ (സെപ്റ്റംബര്‍ 24) ജില്ലയില്‍.  ജില്ലയിലെ  വിവിധ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. രാവിലെ 10 മണിക്ക് വേങ്ങേരി  നഗര കാര്‍ഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തില്‍ പച്ച തേങ്ങാ സംഭരണ ഉദ്ഘാടനവും മാര്‍ക്കറ്റ് ഹാളില്‍ വിവിധ പദ്ധതികളെകുറിച്ചുള്ള അവലോകന യോഗവും ഉദ്യോഗസ്ഥതല ചര്‍ച്ചയും നടക്കും. ഉച്ചക്ക് 2.30 ന് ബാലുശ്ശേരി ബ്ലോക്ക് തല കാര്‍ഷിക വര്‍ക്ക് ഷോപ് പ്രവര്‍ത്തി പരിശീലന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് സംസ്ഥാന യന്ത്രവത്ക്കരണ മിഷനുമായി ചേര്‍ന്നു ടത്തുന്ന 'കതിരണി' പദ്ധതിയുടേയും ചങ്ങാരോത്ത് പഞ്ചായത്ത് നിറവ് പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം 3.30 ന് ചങ്ങരോത്ത് വയലില്‍ നടക്കും. വൈകീട്ട് 4.30ന് മരുതോങ്കര കേരഗ്രാമം പൂര്‍ത്തീകരണ പ്രഖ്യാപനം മുള്ളന്‍കുന്നു സെന്റ് മേരീസ് ഫെറോന ചര്‍ച്ച് പാരീഷ് ഹാളില്‍ നിര്‍വ്വഹിക്കും. വാണിമേല്‍ ഗ്രാമ പഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം വൈകിട്ട് അഞ്ച്  മണിക്ക് വാണിമേല്‍  ക്രെസെന്റ്  ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലും പുറമേരി ഗ്രാമ പഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം വൈകിട്ട് ആറ് മണിക്കും മന്ത്രി നിര്‍വഹിക്കും.

date