Skip to main content

പാരമ്പര്യേതര മേഖലകളിലേക്ക് സുഗന്ധവ്യഞ്ജന കൃഷി വ്യാപിപ്പിക്കണമെന്ന് ദേശീയശില്പശാല

 

 

 

പാരമ്പര്യേതര മേഖലകളിലേക്ക് സുഗന്ധവ്യഞ്ജന കൃഷി വ്യാപിപ്പിക്കണമെന്നും പാരിസ്ഥിതിക വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ആരോഗ്യ പരിപാലനം വികസിപ്പിക്കണമെന്നും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സുഗന്ധവിള ഗവേഷണ പദ്ധതികളുടെ ദേശീയ ഏകോപന സമിതിയുടെ ( എ ഐ സി ആര്‍ പി എസ്)മുപ്പത്തിരണ്ടാമത് ദേശീയ ശില്പശാല അഭിപ്രായപ്പെട്ടു. സുഗന്ധവ്യഞ്ജനങ്ങളിലെ മൂല്യവര്‍ദ്ധനവ് മെച്ചപ്പെടുത്താന്‍ കഴിയുന്ന ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്് കയറ്റുമതി സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.ജീത് സിംഗ് സന്ധു പറഞ്ഞു.   സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രജനനത്തിന്റെയും യന്ത്രവല്‍ക്കരണത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആഗോളതലത്തില്‍ കയറ്റുമതി ആവശ്യം ഉയര്‍ന്നിരിക്കുന്നതിനാല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് നല്ല സമയമാണ് മുന്നിലുള്ളതെന്ന് ന്യൂഡല്‍ഹി ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.എ. കെ. സിംഗ അഭിപ്രായപ്പെട്ടു.  മണ്ണിന്റെ ഘടനയും സൂഷ്മാണുക്കളുടെ സാന്നിധ്യവും സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും സുഗന്ധവിളകളുടെ വാണിജ്യ ഉല്‍പാദനത്തില്‍ പാരമ്പര്യേതര മേഖലകളുടെ സാധ്യതകളും ഗവേഷണ സ്ഥാപനങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐ സി എ ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.വിക്രമാദിത്യ പാണ്ഡെ ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്നു. വ്യത്യസ്ത സംവിധാനങ്ങളില്‍ വളരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഉല്‍പാദനക്ഷമതയിലെ വിടവ് പരിഹരിക്കേണ്ടതും പുതിയ കീടങ്ങളുടെയും രോഗങ്ങളുടെയും ആവിര്‍ഭാവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതും അടിയന്തര ആവശ്യമാണെന്ന് അദ്ദേഹംപറഞ്ഞു.

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍, പ്രൊജക്റ്റ്കോര്‍ഡിനേറ്റര്‍ ഡോ. ജെ.രമ,അടക്ക- സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ഹോമിചെറിയാന്‍ ,  ഐ സി എ ആര്‍- നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ സീഡ് സ്പൈസസ് ഡോ. എസ്.എന്‍.സക്സേന എന്നിവര്‍ പങ്കെടുത്തു. ശില്പശാല വെള്ളിയാഴ്ച്ച സമാപിക്കും.

date