Skip to main content

ക്ലീനര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം 30 ലേക്ക് മാറ്റി

 

 

 

സെപ്തംബര്‍ 27ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനാല്‍ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്മെന്റ് ആന്റ് റിസര്‍ച്ച് സെന്റര്‍ ഇന്‍ ഹോമിയോപ്പതി (ഐ.എം.ആര്‍.സി.എച്ച്) പ്രൊജക്റ്റിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ക്ലീനര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് 27ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാളിന്റെ ചേംബറില്‍  നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ സെപ്തംബര്‍ 30ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഇന്റര്‍വ്യൂ മെമ്മോയില്‍ പരാമര്‍ശിച്ച മറ്റ് നിബന്ധനകള്‍ക്ക്  മാറ്റമില്ല.

date