Skip to main content

കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

 

 

 

വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവേശനം അനുവദിച്ചതായി ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.  പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളായ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും പ്രവേശനം ലഭിക്കാന്‍ നിര്‍ബന്ധമാണ്.  രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രവേശന സമയം.

date