Post Category
അറിയിപ്പ്
എറണാകുളം ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷാ അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് മുദ്രവച്ച കരാറുകള്‍ ക്ഷണിക്കുന്നു. അടുത്തമാസം ഒന്നാം തീയതി മുതല്‍ 16-ാം തീയതി വരെ ദര്‍ഘാസുകള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണി വരെ തൃപ്പൂണിത്തുറയിലുള്ള ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും വിതരണം ചെയ്യും. അടുത്തമാസം 27ന് വൈകീട്ട് മൂന്ന് മണി വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 0484 2784807
date
- Log in to post comments