Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: കാസര്‍കോട് നഗരസഭയില്‍ വിപുലമായ പരിപാടികള്‍

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വര്‍ഷാചരണത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട്  വരെ കാസര്‍കോട് നഗരസഭ ശുചിത്വ വാരമായി ആചരിക്കും. ഇതിന്റെ ഭാഗമായി    നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും ആദരവും സംഘടിപ്പിച്ചു.   നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ശംഷീദ ഫിറോസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, റീത്ത ആര്‍, കെ. രജനി , കൗണ്‍സിലര്‍മാരായ പി.രമേശന്‍, ലളിത, ഡോ. മേഘ, സെക്രട്ടറി എസ്.ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഡോ. ആര്‍. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

date